കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. നിർത്തിയിട്ടിരുന്ന കാർ മുന്നോട്ട് എടുക്കവേ അടച്ചിട്ട കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സമയം കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.