സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ,എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും രാഹുലിനെ സംരക്ഷിക്കുന്ന പ്രതിപക്ഷനേതാവ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ നടന്ന യോഗം ബിജെപി ജില്ലാ ജനറൽസെക്രട്ടറി എം.എം ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു.