പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 14, 29, 700 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 10, 51, 124 വോട്ടർമാർക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ 3, 78,576 വോട്ടർമാർ കൂടി ചേർന്നപ്പോഴാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരുടെ എണ്ണം 14, 29, 700 ആയി ഉയർന്നത്. ആകെ 20,929 വോട്ടർമാരുടെ വർധനയാണുള്ളത്