വിജയപുരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് ചെല്ലണമെന്ന മേറ്റിൻ്റെ പ്രസ്താവനക്കെതിരെ ഇന്ന് 2ന് പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി. സോമൻ കുട്ടി രംഗത്തെത്തി. ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെ ലഘൂകരിച്ച് കാണാനാവില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണിതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.