കടയിൽ പട്ടാപ്പകൽ മോഷണം. ചന്ദനത്തോപ്പ് പോസ്റ്റ് ഓഫീസിന് സമീപമുള്ള മുഹമ്മദ് എന്നയാൾ നടത്തുന്ന കടയിലാണ് മോഷണം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12. 45 ഓടുകൂടിയായിരുന്നു സംഭവം. കടയിൽ ആളില്ലാതിരുന്ന സമയം നോക്കി അകത്തു കടന്ന യുവാവാണ് മോഷണം നടത്തിയത്. ആദ്യം താക്കോൽ ഉപയോഗിച്ചും പിന്നീട് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ചും മേശ കുത്തി തുറക്കുകയായിരുന്നു. മേശയിൽ ഉണ്ടായിരുന്ന പണം യുവാവ് അപഹരിച്ചു. കടയിൽ സിസിടിവി ഉള്ള കാര്യം അറിയാതെയായിരുന്നു യുവാവ് മോഷണം നടത്തിയത്. മോഷണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.