വളരെ വലിയ വിജയമാണ് ജനങ്ങള്‍ തനിക്ക് നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ ഇനി നിലമ്പൂരിന്റെ യശസ്സുയര്‍ത്താന്‍ നേതൃത്വം നല്‍കുമെന്നും നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് കൊണ്ടുവന്ന ആശയമാണ് നിലമ്പൂര്‍ ബൈപ്പാസ് റോഡ്. ഇനിയുള്ള കാലങ്ങളില്‍ അതിനു പ്രാമുഖ്യനല്‍കുമെന്നും അദ്ദേഹം പറഞ്ഞു,