പൊന്നാനി ഈശ്വര മംഗലത്ത് തെരുവ് നായയുടെ കടിയേറ്റ് പശു ചത്തു, ഈശ്വര മംഗലം സ്വദേശി അബൂബക്കറിന്റെ ഗർഭിണിയായ പശുവാണ് ചത്തത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ 10 മണിയോടെ സ്ഥലത്ത് എത്തി പരിശോധന നടത്തി, തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് പശുവിനെ സംസ്കരിച്ചു, കഴിഞ്ഞ ദിവസമാണ് നായ കടിച്ചത്, പശുവിനെ മേയാൻ വിട്ട സമയത്താണ് കടിച്ചത്,പേവിഷബാധയേറ്റ പശു ഇന്നലെ രാത്രിയാണ് ചത്തത്