കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിലാണ് ഇന്ന് രാവിലെ 8.30 ന് അപകടമുണ്ടായത്, മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അപകടം സംഭവിച്ച ഉടനെ അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല, മലപ്പുറം മുണ്ടു പറമ്പിൽ റേഷൻ ഷോപ്പ് നടത്തുന്ന അഹമ്മദ് കുട്ടി കടയിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്,