വിഷു പൂജകൾക്കായി ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിന് ശബരിമല മേൽശാന്തി നട തുറക്കും. 14ന് പുലർച്ചെ 4 മുതൽ 7 വരെ വിഷുക്കണി ദർശനം ഉണ്ടായിരിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും. 11 മുതൽ18 വരെ രാവിലെ നെയ്യഭിഷേകം നടക്കും. വിഷു പൂജകൾക്ക് ശേഷം 18ന് രാത്രി 10ന് നട അടയ്ക്കും.