കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ധനേഷ് ആണ് കുത്തിയത്.കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. മൂന്ന് വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിക്കുന്നത്. അതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.