ഭരണം നിലനിർത്താൻ ഏത് രീതിയും സ്വീകരിക്കുന്ന നിലയിലേക്ക് സിപിഎം മാറിയെന്ന് പി കെ ബഷീർ എംഎൽഎ. എടവണ്ണ പഞ്ചായത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേര് വ്യക്തികൾ അറിയാതെ വെട്ടി മാറ്റിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ മറ്റൊരു പതിപ്പായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.എടവണ്ണ പഞ്ചായത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേര് വ്യക്തികൾ അറിയാതെ പട്ടികയിൽ നിന്നും തള്ളാൻ നീക്കം നടക്കുന്നതായി കഴിഞ്ഞദിവസം UDF ആരോപിച്ചിരുന്നു.