2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കൊലപ്പെടുത്തിയതിന് പ്രതിയായ ഇളമ്പള്ളൂർ വില്ലേജിൽ കേരളപുരം കുന്നുംപുറത്തു വീട്ടിൽ അനീഷ് കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചു ഉത്തരവുണ്ടായി ഷാജിലയുടെ കഴുത്തിലും നെഞ്ചത്തും വയറും ഭാഗത്തും മാരകമായ മുറിവുകൾ ഏൽപ്പിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.