This browser does not support the video element.
തളിപ്പറമ്പ്: ഉളിക്കലിൽ ബി.എസ്.എന്‍.എല്‍ന്റെ ഒന്നര ലക്ഷം രൂപയുടെ കേബിളുകള്‍ മോഷണം പോയതായി പരാതി
Taliparamba, Kannur | Apr 9, 2024
ഉളിക്കല്‍ നുച്യാട് പഴയ ടോള്‍ ബൂത്തിന് സമീപത്തെ റോഡിന്റെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളില്‍ റോഡിന് വെളിയില്‍ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മുറിച്ചുമാറ്റിയത്. ടെലഫോണ്‍ ലൈന്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ ഉപഭോക്താക്കള്‍ പരാതിയുമായി വന്നപ്പോഴാണ് കേബിള്‍ മോഷണം പോയ വിവരം അധികൃതര്‍ അറിയുന്നത്. 100 പെയറിന്റെ 350 മീറ്റര്‍ കേബിളും 20 പെയറിന്റെ 100 മീറ്റര്‍ കേബിളുമാണ് മോഷണം പോയത്.