മരണാനന്തര ചടങ്ങുകൾ നടക്കുന്ന വീട്ടിലെത്തി അസഭ്യവർഷം നടത്തുകയും, ആക്രമണം അഴിച്ചുവിടുകയും ചെയ്ത യുവാവിനെ കൊട്ടിയം പോലീസ് പിടികൂടി . കൊട്ടിയം മൈലക്കാട് പുഞ്ചിരി ചിറയിൽ കല്ലുവിള വീട്ടിൽ 20 വയസ്സുകാരൻ ഷാലുവാണ്പിടിയിലായത്. ഇയാളുടെ വീടിനു സമീപത്തുള്ള മരണാനന്തര കർമ്മം നടക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയശേഷം അവിടെ കൂടിയവരെ അസഭ്യം പറയുകയും , പിന്നീട് ആക്രമണം അഴിച്ചുവിടുകയും ചെയ്തു.