വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനായി നടപ്പാക്കിയ പദ്ധതികളുടെ ശ്രമഫലമായി കേരളം രാജ്യത്ത് ഒന്നാമതായി തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മുട്ടയ്ക്കാവ് സർക്കാർ എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപയ്ക്കാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 15 ലക്ഷം മുടക്കി വർണ്ണകൂടാരവും ഒരുക്കിയിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ എന്നിവയും പുതിയ കെട്ടിടത്തിൽ ലഭ്യമാണ്.