ചടയമംഗലത്ത് മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പൊലിസ് പിടിയില്‍. കിളിമാനൂര്‍ സ്വദേശിയായ ജെസീമാണ് പിടിയിലായത്. നേരത്തെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ ചടയമംഗലം പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ഒന്നാം തീയതി രാത്രി ഒന്നര മണിയോടുകൂടി ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചമി എന്ന മൊബൈല്‍ കടയുടെ പിന്‍ഭാഗം പൊളിച്ച് കടയില്‍ സൂക്ഷിച്ചിരുന്ന 50 ഓളം മൊബൈല്‍ഫോണുകളും മൂന്ന് ലാപ്‌ടോപ്പുകളും കവരുകയായിരുന്നു.