നിലമ്പൂര്‍ ടൂറിസം കോണ്‍ക്‌ളേവ്: വണ്ടിപ്പൂട്ട് മത്സരം നാളെ നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന നിലമ്പൂര്‍ ടൂറിസം കോണ്‍ക്‌ളേവിന്റെ പ്രചാരണാര്‍ഥം നിലമ്പൂരില്‍ വണ്ടിപ്പൂട്ട് മത്സരം നടത്തുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുളായി വാരിക്കലിലെ പാടത്ത് വെച്ച് നടത്തുന്ന മത്സരം ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ വണ്ടി ഓടിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ നിലമ്പൂരിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.