അങ്ങാടിപ്പുറത്ത് റോഡുകളിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധവുമായി യുഡിഎഫ്, യുഡിഎഫ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു, എംഎൽഎ കടക്കം ഉറപ്പു കൊടുത്ത് കുഴികൾ അടക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ആണ് യുഡിഎഫ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ എത്തിയത്. ഞായറാഴ്ച അവധി ദിവസത്തിൽ വാഹനങ്ങൾ കുറവുള്ള സമയത്ത് കുഴികൾ അടച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും.