ബംഗളൂരുവിനടുത്ത് നൈസ് എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടിൽ കെ.കെ. ഷംസുവിന്റെ മകൻ കെ.കെ. ഷാദിൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹയാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. നാട്ടിൽനിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തിൽപെട്ടവർ. മൃതദേഹം ഇന്ന് കബറടക്കി