വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറി ആരോപണവുമായി യുഡിഎഫ്. എടവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു. വിഷയത്തിൽ വലിയ സമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഇ എ കരീം ഉദ്ഘാടനം ചെയ്തു. എടവണ്ണ പഞ്ചാ യത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വരുടെ പേര് വ്യക്തികൾ അറിയാതെ പട്ടികയിൽ നിന്നും തള്ളാൻ നീക്കം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു