നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സർവീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാർ അറസ്റ്റിലായി. കോടതി നിർദ്ദേശപ്രകാരം ഇവർ വീണ്ടും ഇന്ന് രാവിലെ 11 മണിക്ക് പെരിന്തൽമണ്ണ കോടതിയിൽ ഹാജരായി, ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കണ മെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടിരുന്നു ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചത്.