തുറിച്ചു നോക്കിയെന്ന് ആരോപിച്ച് 14 കാരനെ കരണത്തടിക്കുകയും മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.മൈനാഗപ്പള്ളി തടത്തിൽ മുക്ക് സ്വദേശി കഹാറിനെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൈനാഗപ്പള്ളി തൈക്കാവ് മുക്കിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയാണ് സംഭവം.മൈനാഗപ്പള്ളി ആശാരിമുക്ക് ഉത്തംപള്ളിവിള പടിഞ്ഞാറ്റതിൽ ജലീഫിൻ്റെ മകൻ അൽ അമീനാണ് മർദ്ദനമേറ്റത്.