എസ്എൻഡിപി യോഗം വേദികളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവും തമ്മിൽ കൊമ്പുകോർത്തിരിക്കുന്ന സാഹചര്യത്തിലാണ് യോഗം വേദികളിലേക്ക് ഞായറാഴ്ച വി.ഡി. സതീശൻ എത്തിയത്.കണയന്നൂർ, പറവൂർ യൂണിയനുകൾ നടത്തിയ ഗുരുദേവ ജയന്തി ആഘോഷങ്ങളിലാണ് പ്രധാന റോളിൽ സതീശൻ പങ്കെടുത്തത്. തൃപ്പൂണിത്തുറയിൽ ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടകനും പറവൂരിൽ മുഖ്യപ്രഭാഷകനുമായിരുന്നു സതീശൻ.