അമ്പലത്തുംകാലയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പെരുമ്പുഴ സ്വദേശി 21 വയസുള്ള അജയ് ആണ് അമ്പലത്തുംകാല മാർ യാക്കോബ് ബുർദാന പള്ളിക്ക് സമീപം വച്ച് ഉച്ചയ്ക്ക് ട്രെയിൻ തട്ടി മരണപ്പെട്ടത്. ഇപ്പോൾ ഇരുമ്പനങ്ങാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. എഴുകോൺ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.