കൊണ്ടോട്ടി - അരീക്കോട് റോഡിൽ കിഴിശ്ശേരി മുണ്ടംപറമ്പിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. വിളയിൽ സ്വദേശി അക്ഷയ് (23) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് 11 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു,കാറിലുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപ ത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി യിലാണ് അപകടം നടന്നത്. അപക ടത്തിൽ മുൻവശം പൂർണമായും തകർന്ന കാറിന കത്ത് കുടുങ്ങിയ ഇരുവരെയും ഫയർ. ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.