ദമ്പതികളുടെ കയ്യിൽ നിന്നും ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ തിരുവല്വാമല കാട്ടുകുളം കുന്നേല്‍ വീട്ടില്‍ ജോഷി കെ.ജെ (39) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം നാലുന്നാക്കലിലെ ദമ്പതികളാണ് കമ്പളിപ്പിക്കപ്പെട്ടത്.