സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 50 പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. രണ്ട് പരാതികള്‍ ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ട് തേടി. എട്ട് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനായി നല്‍കി.വിവാഹ ശേഷം ദമ്പതികള്‍ തമ്മില്‍ അകന്നു പോവുന്ന പ്രവണത കൂടി വരുന്നതായി കമീഷൻ പറഞ്ഞു.