വീട്ടില്‍ ജോലിക്ക് നിന്ന വീട്ടുജോലിക്കാരി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. സംഭവത്തില്‍ പ്രതി പിടിയില്‍. പോര്‍ട്ട് കൊല്ലം ശാലോം നഗര്‍ 61ല്‍ 46 വയസ്സുള്ള നിര്‍മ്മലയാണ് അറസ്റ്റിലായത്. പുല്ലിച്ചിറ പ്രക്കാട്ടഴികം ഷിജി യേശുദാസിന്റെ വീടിന് സമീപം ഉള്ള വീട്ടില്‍ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ജോലിക്ക് നിര്‍മ്മല വന്നിരുന്നു. അപ്പോഴാണ് ഷിജി യേശുദാസ് നിര്‍മ്മലയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ സൗഹൃദത്തില്‍ ആവുകയും ഒരുമാസത്തിനു മുന്‍പ് ഷിജിയുടെ വീട്ടില്‍ ജോലിക്ക് വിളിക്കുകയും ചെയ്തു.