കന്യാകുമാരി - പുനലൂർ പാസഞ്ചർ ട്രയിന് സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞു. രാത്രി 8.25 ഓട് കൂടി കൊല്ലത്തു നിന്ന് പുനലൂരിലേക്കു വരികയായിരുന്ന കന്യാകുമാരി - പുനലൂർ പാസഞ്ചറിനു നേരെ കൊട്ടാരക്കരക്കും കുര സ്റ്റേഷനും ഇടയിൽ വെച്ചാണ് സാമൂഹിക വിരുദ്ധർ ട്രയിനിന് കല്ലെറിഞ്ഞത്. യാത്രക്കാർ കുറവായതിനാലും, കല്ല് വന്ന് പതിച്ച ഭാഗത്തെ സീറ്റിൽ ആരും ഇല്ലാത്തതിനാലും അപകടം ഉണ്ടായില്ല.