തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആഗസ്റ്റ് 14ന് തെന്നല സ്വദേശിയുടെ രണ്ടു കോടിയോളം പണം കവര്‍ച്ച ചെയ്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ടി.സി റോഡിലെ തടത്തില്‍ വീട്ടില്‍ അബ്ദുല്‍ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി വീട്ടില്‍ രജീഷ്(44) എന്നിവരാണ് അറസ്റ്റിലായത്.കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍പടിയില്‍ വെച്ചാണ് പണം കവര്‍ന്നത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം.