കുന്നോത്ത് മൂസാൻ പീടികക്കു സമീപം പാപ്പിനിശ്ശേരി മൈക്കിൽ വീട്ടിൽ പി.ആർ രാജേഷ് ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മട്ടന്നൂരിന് സമീപത്തുവച്ച് രാജേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.