എം സി റോഡിൽ വീണ്ടും വാഹനാപകടം. രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം സി റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നടത്തപ്പെട്ടു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.