കരേറ്റ കുണ്ടേരിപ്പൊയില്‍ റോഡില്‍ പട്ടാരിക്കുണ്ട് മുതല്‍ ആയിത്തറ റോഡ് ജംഗ്ഷൻ വരെ ജല ജീവന്‍ മിഷന്‍ തൃപ്പങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിന് റോഡ് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമായ മെറ്റീരിയല്‍ ഉപയോഗിച്ച് റോഡ് താമസിയാതെ പൂര്‍വ സ്ഥിതിയിലാക്കുമെന്ന് ഉറപ്പ് നൽകി.