മോങ്ങത്ത് അഞ്ച് ലക്ഷം രൂപ വിപണി വിലയുള്ള സിന്തറ്റിക്ക് ഡ്രഗ് ഇനത്തിൽപ്പെട്ട മെത്താഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. മഞ്ചേരി ബട്ടർകുളംഅത്തിമണ്ണിൽ മുഹമ്മദ് അനീസ് എന്ന 35 കാരനെയാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർകോട്ടിക്.സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവും അറസ്റ്റ് ചെയ്യതത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ കൊണ്ടോട്ടി മാണിപറമ്പു വെച്ചാണ് പിടികൂടിയത്.