ഇന്ന് വൈകിട്ട് ഏഴരയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കാട്ടാനക്കൂട്ടം അരമണിക്കൂറോളം ഇവിടെ തമ്പടിച്ച ശേഷമാണ് സമീപത്ത് നിന്നും മാറിയത്. വനത്തിനുള്ളിലെ വേനൽ ചൂടും നീരുറവകൾ വറ്റിയതുമാണ് മറയൂർ കാന്തല്ലൂർ മേഖലകളിൽ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുവാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.