പത്തനംതിട്ട ജില്ലയിൽ ഇന്ന് പകൽ താപനില 38 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ തിരുവല്ല, എടത്വാ, വാഴക്കുന്നം, കുന്നന്താനം എന്നിവിടങ്ങളിലാണ് ഉയർന്ന പകൽച്ചൂട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷമുള്ള വേനൽമഴ ജില്ലയിലെ ഏതാനും പ്രദേശങ്ങളിൽ പെയ്യാൻ സാധ്യതയുണ്ട്. ജില്ലയിൽ മലയോര മേഖല ഒഴികെയുള്ള സ്ഥലങ്ങളിൽ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.