കക്കാടം പൊയിലിൽ മീൻ ഫാക്ടറിക്ക് തീ പിടിച്ചു. മുക്കം. നിലമ്പൂർ ഭാഗങ്ങളിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി. തീ അണച്ചു. ഇന്ന് ഉച്ചക്ക് 12.30 തോടെയാണ് മീൻ ഫാക്ടറിയുടെ കൂളിംഗ് ഡ്രൈവിന്റെ ഭാഗത്താണ് തീപിടുത്തം ഉണ്ടായത് നാട്ടുകാരും ഫാക്ടറി ജീവനക്കാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ഉള്ളിലേക്ക് തീപടർന്നില്ല. വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം. നിലമ്പൂർ യൂണിറ്റുകളിൽ നിന്നായി അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി തീ പൂർണമായി നിയന്ത്രണ വിധേയമാക്കി.