കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഷണ്ടിങ്ങിനിടെ തലയിലൂടെ ബസ് കയറിയിറങ്ങി ഒരാൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. തിരുവനന്തപുരം പാലോട് തടത്തരികത്തു വീട്ടിൽ അശോക് കുമാർ (56) ആണ് മരിച്ചത്. സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ്, പരിശോധനക്കായി റോഡിലേക്ക് ഇട്ട ശേഷം ഡ്രൈവർ തിരികെ സ്റ്റാൻഡിലെത്തിയപ്പോൾ തല ചതഞ്ഞരഞ്ഞ് ഒരാൾ മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്.ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ മൊഴി രേഖപെടുത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യവും പരിശോധിച്ചിരുന്നു.