ശബരിമലയിലെ വിഷുക്കണി ദർശനം ഈ മാസം 14 ന് പുലർച്ചെ 4 മുതൽ രാവിലെ 7 വരെയാണ്. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. 18 വരെ പൂജകൾ ഉണ്ടാകും. ഈ ദിവസം വരെ ഭക്തർക്ക് നെയ്യഭിഷേകവും നടത്താം. മണ്ഡല-മകരവിളക്കിന് സമാനമായ ഒരുക്കങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം അധികൃതർ ഇന്ന് രാവിലെ അറിയിച്ചു