കൊച്ചിയിൽ യുവ ഡോക്‌ടർക്ക് പിന്നാലെ യൂട്യൂബറും എംഡിഎംഎയുമായി ഡാൻസാഫിന്റെ പിടിയിൽ. കൊല്ലം സ്വദേശി ഹാരിസിനെയാണ് കുസാറ്റിന്റെ പരിസരത്ത് നിന്നും പിടികൂടിയത്. കുസാറ്റിലെ വിദ്യാർഥികൾകടക്കം വിതരണത്തിനെത്തിച്ച ഇരുപത് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി എത്തിയതിന് പിന്നാലെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇയാൾ കുസാറ്റ് പരിസരത്ത് വിൽക്കാൻ എത്തിച്ചപ്പോഴായിരുന്നു പിടിയിലായത്.