നിലമ്പൂർ നഗരസഭ പരിധിയിൽ ശല്യകാരായ കാട്ടുപന്നിളൈ വെടി വെച്ച് കൊല്ലുന്ന നടപടി തുടരുന്നു. ഏനാന്തി. കൊളക്കണ്ടം. മുതീരി. മുക്കട്ട. പാത്തിപാറഭാഗങ്ങളിലായി 10 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടർ അഹമ്മദ് നിസാർ പത്തപ്പിരിയമാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. മലയോര മേഖലകളിൽ ഉൾപ്പെടെ കാട്ടുപന്നി ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് കാട്ടുപന്നികളെ അംഗീകൃത ഷൂട്ടർ മാരെ ഉപയോഗിച്ച് വെടി വെച്ച് കൊല്ലാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്.