ശബരിമല വിമാനത്താവള പാരിസ്ഥിതിക ആഘാത റിപ്പാർട്ടിന്‌മേലുള്ള പബ്ലിക് ഹിയറിങ് ഈ മാസം 15 ന് എരുമേലി അസൻഷൻ പള്ളി ഹാളിൽ രാവിലെ 11 ന് നടക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തിങ്കൾ വൈകിട്ട് അറിയിച്ചു. ഹിയറിങിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും. തുടർന്നാണ് പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്നത്. 3.34 ലക്ഷം റബർ മരങ്ങൾ നീക്കം ചെയ്യുന്നിടത്ത് 856 ഏക്കർ സ്ഥലം ഹരിതാഭമാക്കാമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഉറപ്പുകളിലൊന്ന്