പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് സമാപിച്ചു. കമ്മീഷന്‍ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി അദാലത്ത് നടത്തിയത്. കഴിഞ്ഞ വര്‍ഷം പൊന്നാനിയില്‍ പട്ടികവിഭാഗത്തില്‍ പെട്ടവരെ അന്യായമായി കസ്റ്റഡിയെലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവായി. തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ രണ്ട് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.