ശമ്പളവും ബോണസുമുൾപ്പെടെ 20000 കോടി രൂപയാണ് സർക്കാർ നൽകിയതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സഹകരണ കൺസ്യൂമർഫെഡ് ഓണച്ചന്തയുടെയും കുടുംബശ്രീ ഓണം വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം നെടുമൺകാവ് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.