എംസി റോഡിൽ വീണ്ടും വാഹനാപകടം. കാർ അപകടത്തിൽ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആയിരുന്നു അപകടം. എം സി റോഡിൽ കൊട്ടാരക്കര സമീപം കക്കാട് ആണ് സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്നും അടൂർ ഭാഗത്തേക്ക് പോകുകയരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.