സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനായി നിര്‍മിച്ച കുഴല്‍ക്കിണര്‍ പി. ഉബൈദുല്ല എംഎല്‍എ ഇന്ന് 3.30 ന് ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് 62,133 രൂപയും പമ്പ് ഹൗസ്, പൈപ്പ് ലൈന്‍ എന്നിവയ്ക്കായി 23,7700 രൂപയുമാണ് ചെലവഴിച്ചത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു