മഞ്ചേരി പുല്ലാരയിൽ റോങ് സൈഡിൽ വന്ന കാർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലെ യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്ന് 5 മണിക്ക് പുറത്ത് വന്നു,റോങ് സൈഡിൽ വന്ന കാർ ബസ്സിന്റെ മുൻവശത്തേക്ക് ഇടിച്ചുകയറു കയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസ്സിലെ ജീവനക്കാരും സമീപത്തുള്ള യാത്രക്കാരൻ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.