വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് ട്രെയിൻ തട്ടി ഇന്ന് പുലർച്ചെ മരണപ്പെട്ടത്. കോട്ടയം മംഗളം കോളജിലെ ബിബിഎ വിദ്യാർഥികളാണ്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട്, മറ്റൊരു ട്രാക്കിലേക്ക് മാറിയപ്പോൾ പിന്നിൽ നിന്ന് വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.