ബ്യൂപ്രിനോഫിന്‍ ഡയസപാം അമ്പ്യൂളുകള്‍ കടത്തിയ കേസിലെ പ്രതിക്ക് കൊല്ലം അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തഴുത്തല വില്ലേജില്‍ ഉമയനല്ലൂര്‍ പറക്കുളം ദേശത്ത് വലിയവിള വീട്ടില്‍ സൈദലി ( 29 വയസ്സ്) എന്നയാളെ കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി സീമ സി.എം ആണ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 24നാണ് കേസിന് ആസ്പദമായ സംഭവം.