വഴിക്കടവ് ചെക്പോസ്റ്റിൽ പ്രത്യേക പരിശോധന. മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ.ഓണത്തോടനുബന്ധിച്ച് ആനമറിയിൽ പോലീസ് ആരംഭിച്ച ചെക്പോസ്റ്റിൽ വഴിക്കടവ് പോലീസും, ഡാൻസാഫ് ടീമും ഡോഗ് സ്ക്വാഡും ചേർന്ന് സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ 0.4 ഗ്രാം മെത്താഫിറ്റമിനുമായി താനൂർ ചാപ്പപ്പടി സ്വദേശി അൻസാറിനെ ഡാൻസാഫ് SI ജസ്റ്റിൻ.കെ.ആർ അറസ്റ്റ് ചെയ്തത്.